ദിൻജിത്തും ബാഹുൽ രമേശും വീണ്ടും

ആസിഫ് അലിയും അപർണ ബാലമുരളിയും നായകനും നായികയുമായി അഭിനയിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കിഷ്‌കിന്ധാ കാണ്ഡം എന്നു പേരിട്ടു. ഇടവേളയ്ക്കുശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും നായകനും നായികയുമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്.സൺഡേ ഹോളിഡേ, തൃശ്ശിവപേരൂർ ക്ള്പിതം , ബി ടെക് എന്നീ ചിത്രങ്ങളിൽ ഇരുവരും നായകനും നായികയുമായി അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിൽ ഇരുവരും ഒരുമിക്കുന്നുണ്ടെങ്കിലും പൃഥ്വിരാജിന്റെ നായികയാണ് അപർണ. വിജയരാഘവൻ ആണ് കിഷ്‌കിന്ധാ കാണ്ഡത്തിലെ മറ്റൊരു പ്രധാന താരം. ദിൻജിത്തിന്റെ ആദ്യ ചിത്രമായ കക്ഷി അമ്മിണിപ്പിള്ളയിലും ആസിഫ് അലി ആയിരുന്നു നായകൻ. കക്ഷി അമ്മിണിപ്പിള്ളയുടെ ഛായാഗ്രാഹനായിരുന്ന ബാഹുൽ രമേശ് ആണ് തിരക്കഥയും ദൃശ്യാവിഷ്കാരവും നിർവഹിക്കുന്നത്. മൂന്നു കുരുങ്ങൻമാരുടെ കഥ എന്നാണ് ടാഗ്‌ലൈൻ. ചിത്രീകരണം ഉടൻ ആരംഭിക്കും. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് നിർമ്മാണം. സംഗീതം: സുഷിൻ ശ്യാം. പ്രൊജക്ട് ഡിസൈൻ : കാക സ്റ്റോറീസ്. എഡിറ്റിംഗ്: സൂരജ് ഇ.എസ്, വസ്‌ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം: സജീഷ് താമരശേരി, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ.