fff

സമൂഹമാദ്ധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. അഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. കറുപ്പ് പാന്റ്‌സും വെളുപ്പ് ഷർട്ടും അണിഞ്ഞുള്ളതാണ് അഹാനയുടെ പുതിയ ചിത്രങ്ങൾ. മൈക്കിൾ ജാക്സൺ, ക്ലാസ് ലുക്ക് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റ്. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ജിക്സണനാണ് ചിത്രങ്ങൾ പകർത്തിയത്. അഹാന കേന്ദ്ര കഥാപാത്രമായി എത്തുന്ന മീ മൈ സെൽഫ് ആൻഡ് ഐ എന്ന വെബ്‌ സീരിസ് പുറത്തിറങ്ങിയിരുന്നു. അടി, നാൻസി റാണി എന്നീ ചിത്രങ്ങളാണ് അഹാന നായികയായി പുറത്തിറങ്ങാനുള്ളത്.ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അഹാന ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചത്.