mm

കുതിര സവാരിയിലാണ് ആൻ അഗസ്റ്റിൻ. ഒരു റൈഡിനു പോയി വരാം എന്നാണ് ചിത്രത്തിന് ആൻ നൽകിയ കുറിപ്പ്. ആൻ പങ്കുവച്ച കുതിരസവാരി ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. കുതിരയെ ഓമനിക്കുന്ന ആനിനെയും ചിത്രത്തിൽ കാണാം. ലാൽജോസിന്റെ കണ്ടെത്തലായ ആൻ എത്സമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയിൽ നിന്ന് കുറച്ചുനാളായി വിട്ടുനിൽക്കുന്ന ആൻ ശക്തമായ തിരിച്ചുവരവിലാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. സുരാജ് വെഞ്ഞാറമൂട് ആണ് നായകൻ. അടുത്ത മാസം ചിത്രം റിലീസ് ചെയ്യും.