
അജയ് ദേവ്‌ഗൺ, സിദ്ധാർത്ഥ് മൽഹോത്ര , രാകുൽ പ്രീത്‌സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. സിംഹള ഭാഷയിലെ മനികെ മാഗേ ഹിതേ എന്ന പാട്ടിന്റെ ഹിന്ദി റീമേക്ക് ആണ് .പാട്ടിന്റെ യഥാർത്ഥ ഗായികയായ യൊഹാനി ഡിലോക ഡിസിൽവയാണ് ഹിന്ദി പതിപ്പിലും ആലപിച്ചിരിക്കുന്നത്. നോറ ഫത്തേഹിയും സിദ്ധാർത്ഥ് മൽഹോത്രയുമാണ് വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. നോറയുടെ ത്രസിപ്പിക്കുന്ന ചുവടുകളും ഹോട്ട് രംഗങ്ങളുമാണ് പാട്ടിന്റെ ആകർഷണീയത. 2 മില്യനിലധികം ആസ്വാദകരെ സ്വന്തമാക്കി ഗാനം കുതിക്കുന്നു.പാട്ടിന്റെ ലഭിച്ച സ്വീകാര്യത സിനിമയ്ക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.