nepal

കാഠ്മണ്ഡു : പടിഞ്ഞാറാൻ നേപ്പാളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 മരണം. മൂന്ന് പേരെ കാണാനില്ല. സുദുർപശ്ചിം പ്രവിശ്യയിലെ അച്ചം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കനത്ത മഴ പെയ്തിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ദുരന്ത ബാധിത മേഖല.

പരിക്കേറ്റ 11 പേരെ സുർഖേത് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. മണ്ണിടിച്ചിൽ സുദുർപശ്ചിം പ്രവിശ്യയിലെ വിവിധ ജില്ലകളെ ബന്ധിപ്പിക്കുന്ന ഹൈവേയിലെ ഗതാഗതം താറുമാറാക്കി. ആശയവിനിമയ സംവിധാനങ്ങളും തകരാറിലായി.