p-rajeev

കൊച്ചി: ബില്ലുകളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവർണർ സ്വീകരിക്കേണ്ട സമീപനം ഇതല്ലെന്ന് വ്യവസായ- നിയമമന്ത്രി പി.രാജീവ് പറഞ്ഞു.

എന്തെങ്കിലും കാര്യത്തിൽ വ്യക്തതവരുത്തേണ്ടത് ചാനലുകളിലൂടെയല്ല. അതിന്റേതായ രീതിയുണ്ട്. അത് അദ്ദേഹത്തിനും അറിയാം. അതനുസരിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ചില പ്രതികരണങ്ങൾ ഉണ്ടായപ്പോൾ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉള്ളതുകൊണ്ടാണ് അദ്ദേഹം പരസ്യമായി പ്രതികരിച്ചതെന്നും രാജീവ് പറഞ്ഞു.