drowned

തൊടുപുഴ: മലങ്കര ജലാശയത്തിൽ കാലുതെറ്റി വീണ യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), കോട്ടയം സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐയുടെ മകനാണ് ഫിർദോസ്.

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ഫിർദോസും അമലും രണ്ട് കൂട്ടുകാർക്കൊപ്പം തൊടുപുഴയിൽ എത്തിയത്. മടങ്ങും വഴി കാല് കഴുകാൻ കാഞ്ഞാർ ടൗണിന് സമീപം പാലത്തിന് താഴെ ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.