അരുമാനൂർ:ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച്
എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവന്റെ പ്രഥമ ശിഷ്യൻ
നിശ്ചലദാസ സ്വാമികളുടെ വലിയ തോട്ടത്തെ മഹാസമാധിയിലേയ്ക്ക് പദയാത്ര നടത്തും.
21ന് രാവിലെ 6.30ന് ഗുരുപൂജ.8ന് ഗുരുദേവ കീർത്തനാലാപനം.വൈകിട്ട് 3ന് സമൂഹ
പ്രാർത്ഥന,സമാധി പൂജ,പ്രസാദ വിതരണം.തുടർന്ന്,ഗുരുദേവ കൃതികളുടെ പാരായണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന ദാനം.4ന് നയിനാർ ദേവ ക്ഷേത്ര സന്നിധിയിൽ
നിന്നാരംഭിക്കുന്ന പദയാത്ര അരശുംമൂട്,ആമ്പാടി നട,പട്ട്യക്കാല വഴി വലിയതോട്ടത്തെ സമാധി
മണ്ഡപത്തിൽ സമാപിക്കും.