ukraine

ന്യൂയോർക്ക് : ഈയാഴ്ച നടക്കുന്ന ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി സെഷനെ റെക്കോഡ് ചെയ്ത വീഡിയോയിലൂടെ അഭിസംബോധന ചെയ്യാൻ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ അനുവദിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യയടക്കം 101 രാജ്യങ്ങൾ.

വെള്ളിയാഴ്ചയാണ് 193 അംഗ ജനറൽ അസംബ്ലിയിൽ ഇത് സംബന്ധിച്ച വോട്ടിംഗ് നടന്നത്. ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചതോടെ തീരുമാനം അംഗീകരിച്ചു. ചൈനയടക്കം 19 രാജ്യങ്ങൾ വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു. ബെലറൂസ്, റഷ്യ, ക്യൂബ, എറിട്രീയ, സിറിയ, നികരാഗ്വ, ദക്ഷിണ കൊറിയ എന്നീ 7 രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു.

ജനറൽ അസംബ്ലിയിൽ നേതാക്കൾ നേരിട്ട് അഭിസംബോധന നടത്തണമെന്നാണ് ചട്ടമെങ്കിലും യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് സെലെൻസ്കിയ്ക്ക് ഇളവ്. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സെലെൻസ്കിയുടെ അഭിസംബോധന.