suicide
suicide

ഗുവാഹത്തി​ : ഗുവാഹത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയി​ലെ മലയാളി വിദ്യാർത്ഥിയായ സൂര്യനാരായൺ​ പ്രേം കിഷോറി​നെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ ഹോസ്റ്റൽ മുറിയിലാണ് ഡിസൈൻ ഡിപ്പാർട്ടുമെന്റ് ബി.ടെക് അവസാനവർഷ വിദ്യാർത്ഥിയായ സൂര്യനാരായണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കേരളത്തിലെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. ദുഃഖകരമായ ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയിൽ പറയുന്നു. നാട്ടിൽ നിന്ന് കുടുംബാംഗങ്ങൾ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.