
തായ്‌പെയ് : തായ്‌വാന്റെ കിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 7 മണിയ്ക്ക് പിന്നാലെയായിരുന്നു ചലനം. തീരദേശ നഗരമായ ടൈറ്റുംഗിന് വടക്ക് 50 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. നിലവിൽ സുനാമി മുന്നറിയിപ്പില്ല.