mukundan

കാസർകോട്: കൊവിഡിന് ശേഷം കേരളത്തിൽ പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. സംസ്ഥാനത്തെ തെരുവ് നായശല്യത്തെയും റോഡിലെ കുഴികളെയും വിമർശിച്ച് സംസാരിക്കുകയായിരുന്നു മുകുന്ദൻ. പട്ടികൾ ഇവിടെ റിപ്പബ്ലിക് സ്ഥാപിച്ചിരിക്കുകയാണ്. പട്ടികളുടെ റിപ്പബ്ലിക്കിലാണ് നാം ജീവിക്കുന്നതെന്നും അതിൽ നാണക്കേടും വേദനയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് കാഞ്ഞങ്ങാട്ട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം. മുകുന്ദൻ.

പട്ടികളുടെ റിപ്പബ്ലിക്കിനെ നമുക്ക് അഴിച്ചുപണിയണമെന്നും ഭയമില്ലാതെ റോഡിൽക്കൂടി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം പ്രബുദ്ധ സമൂഹമാണ് നാം. പക്ഷേ അപ്പോഴും റോഡിൽ കുഴികളുണ്ട്. കുഴിയിൽ വീണ് ചെറുപ്പക്കാരും കുട്ടികളും മരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.