kk

ഗുവാഹത്തി: ഗുവാഹത്തി ഐ..ഐ.ടിയുടെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സൂര്യനാരായൺ പ്രേം കിഷോർ എന്ന വിദ്യാർഥിയെ ആണ് ഇന്ന് രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. ഡിസൈൻ ഡിപ്പാർട്ടുമെന്റിലെ ബിരുദവിദ്യാർത്ഥിയാണ് സൂര്യനാരായൺ

മരണവിവരം സംബന്ധിച്ച് ഐ.ഐ.ടി ഗുവഹാത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. . കേരളത്തിലുള്ള കുടുംബാഗങ്ങളെ അറിയിച്ചതനുസരിച്ച് കുടുംബം ഗുവാഹാത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു