
തിരുച്ചിയിലെ സ്കളിൽ എല്ലാവരെയും ചിരിപ്പിച്ച് കൊണ്ട് സംസാരിക്കുന്നതിനിടയിൽ തനിക്ക് ഇങ്ങനെ ഒരു പുലിവാല് പിടിക്കേണ്ടി വരുമെന്ന് തമിഴ് മുൻ നിര നടനായ ശിവ കാർത്തികേയൻ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. സ്കൂളിലെ സാംസ്കാരിക പരിപാടിയ്ക്കിടയിൽ സംസാരിച്ച ശിവ കാർത്തികേയൻ വംശീയ പരാമർശം നടത്തിയെന്ന പേരിൽ ഇന്റർനെറ്റിൽ വലിയ തോതിലുള്ള വിമർശനം നേരിടുകയാണ്.
സൗത്ത് കൊറിയ്കക്കാരെ അധിക്ഷേപിച്ചു എന്ന തരത്തിൽ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ താരം തന്റെ വിജയചിത്രമായ ഡോണിലെ നടൻ സൂരിയുമായുള്ള കോമഡി രംഗത്തെക്കുറിച്ച് സംസാരിക്കുന്നതായി കാണാം. "എല്ലാ സൗത്ത് കൊറിയ്കക്കാരും എനിക്ക് ഒരു പോലെയാണ് തോന്നുന്നത്, നായകനെയും നായികയും തമ്മിൽ തിരിച്ചറിയാൻ തന്നെ വലിയ പ്രയാസമാണ്, എനിക്ക് ആകപ്പാടെ അറിയാവുന്നുള്ള കൊറിയൻ സൂരിയുമായി ഡോണിലെ കോമഡി രംഗത്തിൽ പറഞ്ഞതാണ്, അത് കേട്ടാൽ കൊറിയക്കാർ തന്നെ ഞെട്ടും". എന്ന് ശിവ കാർത്തികേയൻ പറയുമ്പോൾ ചിരിമേളത്തോടെ തന്നെ അവിടെയുള്ളവർ അത് സ്വീകരിക്കുന്നത് കാണാം. എന്നാൽ സംഭവത്തിന്റെ വീഡിയോ 'ബേർഡ് മാൻ' എന്ന യൂസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതതോടെയാണ് താരം പ്രശ്നത്തിലകപ്പെട്ടത്.
Sivakarthikeyan mocks Korean language (based on that racist "comedy" sequence from Don), says all koreans look alike, and their women look like men.
— 🐦 Birdman (@amabirdman) September 15, 2022
All these in an event at a school, in front of kids!
Our celebrities badly need to attend special sensitisation workshops! pic.twitter.com/oDfaPkm35t
സ്കൂളിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ വെച്ച് ഇത്തരത്തിൽ വംശീയ വേർതിരിവും വിദേശികളോടുള്ള വിദ്വേഷവും കാണിക്കുന്ന തരത്തിൽ താരം സംസാരിച്ചത് ശരിയായില്ല എന്ന തരത്തിലാണ് പലരും വീഡിയോയ്ക്ക് പ്രതികരിച്ചത്. സിനിമ താരങ്ങൾ പറയുന്നത് യുവതലമുറ അന്ധമായി വിശ്വാസത്തിലെടുക്കുമെന്നും അത് കൊണ്ട് തന്നെ ശ്രദ്ധിച്ച് സംസാരിക്കണമെന്നും 48 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലെ കമന്റുകളിൽ കാണാം. 97,300 പേർ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് 2,405 ലൈക്ക്സും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ ശിവ കാർത്തികേയൻ ഇത് വരെ പ്രതികരണമൊന്നും തന്നെ നടത്തിയിട്ടില്ല.