
മരണത്തിന്റെ ദേവനാണ് യമരാജൻ. യമരാജനെ ദർശിക്കാൻ ആഗ്രഹിക്കുന്നവർ അധികം ആരുംകാണില്ല. അതു കൊണ്ടുതന്നെ യമരാജനെ ആരാധിക്കുന്ന ക്ഷേത്രങ്ങളും വളരെ കുറവാണ്. ഹിമാചൽ പ്രദേശിലെ ഭർമൗറിലെ യമരാജ് ക്ഷേത്രം അത്തരത്തിലൊന്നാണ്. വിശ്വാസത്തെക്കാൾ നിഗൂഢതയാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്.
രാൾ മരിച്ചു കഴിയുമ്പോൾ അയാളുടെ ആത്മാവ് യമരാജന്റെ സന്നിധിയിലെത്തുമെന്നും അയാൾ ജീവിച്ചിരുന്നപ്പോൾ ചെയ്ത കൃത്യങ്ങൾക്കനുസരിച്ച് ആത്മാവിനെ വിധിക്കുമെന്നും അതനുസരിച്ച് അതിനെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ അയക്കുമെന്നുമാണ് . യമരാജ് ക്ഷേത്രത്തിൽ യമരാജനും അദ്ദേഹത്തിന്റെ സഹായിയായ ചിത്രഗുപ്തുമായി രണ്ടു മുറികൾ ഇവിടെയുണ്ട്.. ഇതു തന്നെയാണ് ഇവിടേക്ക് വിശ്വാസികളെ ആകർ ഷിക്കുന്നത്.
ക്ഷേത്രത്തിനുള്ളിൽ ശൂന്യമായ ഒരു മുറിയിൽ യമരാജന്റെ കൂടെയുള്ള ചിത്രഗുപ്തനാണ് ഉള്ളതെന്നും ഓരോ മനുഷ്യരും ചെയ്ത നന്മയുടെയും തിന്മയുടെയും കണക്ക് ഇദ്ദേഹത്തിൻ കൈയ്യിൽ സൂക്ഷിച്ചിരിക്കുന്നു എന്നുമാണ് വിശ്വാസം. ഇതിനു നേരേ മുന്നിലായി മറ്റൊരു മുറിയുണ്ടെന്നും അത് യമരാജന്റെ കോടതിയാണെന്നും വിശ്വസിക്കപ്പെടുന്നു. യമരാജൻ ഇന്നും ഇവിടെ വസിക്കുന്നുണ്ടെന്നാണ് പ്രാദേശിക വിശ്വാസം. അതിനാൽ ആളുകൾ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുവാൻ ധൈര്യപ്പെടാറില്ല. പകരം പുറത്തു നിന്നുതന്നെ പ്രാർത്ഥിച്ചു മടങ്ങുകയാണ് പതിവ്.
ഈ ക്ഷേത്രത്തിന്റെ നാല് ചുവരുകളിലും സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ട് നിർമ്മിച്ച നാല് അദൃശ്യ കവാടങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, . യമരാജന്റെ തീരുമാനം പ്രാവർത്തികമാക്കുന്നതിലൂടെ, ആത്മാവ് ഈ വാതിലിലൂടെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ കൊണ്ടുപോകുന്നു. യമരാജ ദർബാറിൽ ഈ നാല് കവാടങ്ങൾ നാല് ദിശകളിലായി സ്ഥിതി ചെയ്യുന്നതിനെക്കുറിച്ചുള്ള പരാമർശം ഗരുഡപുരാണത്തിലും കാണാം.ഇവിടെ വന്ന് യമരാജനെ ഭജിക്കുന്നയാൾക്ക് അകാല മൃത്യു ഭയം ഇല്ലാതാകുമെന്നാണ് ഐതിഹ്യം.