case-diary-

പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയെ ആണ് ഭർത്താവ് സന്തോഷ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. വിദ്യയുടെ ഒരു കൈപ്പത്തി ആക്രമണത്തിൽ അറ്റുപോയി. ഒ ആക്രമണം തടയാൻ ശ്രമിച്ച വിദ്യയുടെ പിതാവ് വിജയനും വെട്ടേറ്റു. രാത്രി ഒൻപതരയോടെയാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു

വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയി?​ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. വിദ്യയെ ആക്രമിച്ച സന്തോഷ് ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു