കഴിഞ്ഞ ദിവസമാണ് കണ്ണൂർ രാഷ്ട്രീയം പറയുന്ന ആസിഫലി ചിത്രം കൊത്ത് റിലീസായത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ കൗമുദി മൂവീസിലൂടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ആസിഫലി.

asifali

'മലബാർ ഏരിയയിൽ കൊത്ത് എന്നുപറയുന്നത് കുത്തുക എന്നതാണ്. രാഷ്ട്രീയ കൊലപാതകം നമ്മൾ എപ്പോഴും പത്രത്തിൽ കാണുന്ന കാര്യമാണ്. അത് പ്രത്യേകിച്ച് മലയാളികളെ പറഞ്ഞുമനസിലാക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയ കൊലപാതകത്തിന് ഇരയാകുന്നവരെക്കുറിച്ചുള്ള സിനിമകളാണ് നമ്മൾ കണ്ടിട്ടുള്ളത്. ഇത് ഇവർക്ക് ചുറ്റുമുള്ളവരുടെ കഥയാണ് പറയുന്നത്.


എന്റെ ചെറുപ്പം മുതലേ വാപ്പ വളരെ ആക്ടീവായ പൊളിറ്റീഷ്യനായിരുന്നു.ഒരു രാഷ്ട്രീയക്കാരന്റെ ജീവിതം ഞാൻ കുട്ടിക്കാലം തൊട്ടേ കണ്ടിട്ടുണ്ട്. എപ്പോഴും തിരക്കാണ്. റിയൽ ലൈഫിൽ ഒരു സഖാവോ, രാഷ്ട്രീയക്കാരനോ ആകാതിരിക്കാനാണ് വളരെ ചെറുപ്പത്തിൽ തന്നെ എന്നെ ബോഡിംഗ് സ്‌കൂളിലാക്കിയത്. ഏഴാം ക്ലാസുമുതൽ ബോഡിംഗ് സ്‌കൂളാക്കി. പക്ഷേ ഞാൻ സിനിമയിലേക്ക് വരുമെന്ന് ആരും വിചാരിച്ചില്ല'- ആസിഫലി പറഞ്ഞു.