arif-muhammad-khan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വീണ്ടും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ ചരിത്രകോൺഗ്രസ് വേദിയിൽ തനിക്കെതിരെയുണ്ടായ ആക്രമണത്തിൽ പൊലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിരുന്നതിനാലാണെന്ന് ഗവർണർ ആരോപിച്ചു. ഗവർണറെ ആക്രമിച്ചാൽ പരാതിയില്ലെങ്കിൽതന്നെയും കേസെടുക്കണമെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി തന്നിൽനിന്ന് പല ആനുകൂല്യങ്ങളും തേടിയിട്ടുണ്ട്. അത് പുറത്തുവിടില്ല. എന്നാൽ മുഖ്യമന്ത്രിയ്ക്കെതിരായ ദൃശ്യങ്ങളും കത്തുകളും നാളെ പുറത്തുവിടും. കണ്ണൂരിൽ ചരിത്രകോൺഗ്രസിൽ തനിക്കെതിരെ നടന്ന വധശ്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അതിൽ കേരളത്തിലെ അധികാരകേന്ദ്രവും ഭാഗമാണ്. ഇതുവരെ പകരക്കാരെ ഉപയോഗിച്ച് കളിച്ച മുഖ്യമന്ത്രി ഇപ്പോൾ മറനീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ട്. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വ‌ർഷമായി താനെഴുതുന്ന കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.