teacher

മുംബയ്: സ്‌റ്റാഫ് റൂമിലേക്ക് പോകാൻ ലിഫ്‌റ്റിൽ കയറുന്നതിനിടെ വാതിലിനിടയിൽ കുടുങ്ങി അദ്ധ്യാപിക മരിച്ചു. മലാഡ് ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ളീഷ് സ്‌കൂളിലെ അദ്ധ്യാപികയായ ജിനൽ ഫെർണാണ്ടസ്(26) ആണ് ദാരുണമായി മരണപ്പെട്ടത്. വെള‌ളിയാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ആറാം നിലയിൽ കാത്തുനിന്ന ജിനൽ രണ്ടാം നിലയിലെ സ്‌റ്റാഫ് റൂമിലേക്ക് പോകാനാണ് ലിഫ്‌റ്റിൽ കയറിയത്. ഇതിനിടെ ലിഫ്‌റ്റിന്റെ വാതിലിൽ കുടുങ്ങി.

അപകടം നടന്നയുടൻ ജീവനക്കാരെത്തി ജിനലിനെ ലിഫ്‌റ്റിൽ നിന്ന് പുറത്തിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവം അപകടം തന്നെയാണെന്നാണ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. കൂടുതൽ വിവരങ്ങൾ തുടരന്വേഷണത്തിലേ വ്യക്തമാക്കൂ എന്ന് പൊലീസ് അറിയിച്ചു.