vertus

കൊച്ചി: ഫോക്‌സ്‌വാഗൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ശ്രദ്ധേയ മിഡ്‌-സൈസ് സെഡാനായ വെർട്യൂസ് വിദേശ വിപണിയിലും സാന്നിദ്ധ്യമറിയിച്ചു. എകദേശം 3,​000 ഇന്ത്യൻ നിർമ്മിത വെർട്യൂസ് മെക്‌സിക്കോയിലേക്കാണ് കടൽ കടന്നത്.
സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ സ്കോഡ,​ ഫോക്‌സ്‌വാഗൻ,​ ഔഡി,​ പോർഷ,​ ലംബോർഗിനി ബ്രാൻഡുകളാണ് ഇന്ത്യയിലുള്ളത്.
ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എം.ക്യു.ബി-എ0-ഐ.എൻ പ്ളാറ്റ്ഫോമിൽ സ്കോഡ ഫോക്‌സ്‌വാഗൻ ഗ്രൂപ്പ് ഇന്ത്യയിൽ നിർമ്മിച്ച രണ്ടാമത്തെ മോഡലാണ് വെർട്യൂസ്. ഫോക്‌സ്‌വാഗൻ ടൈഗൂൺ ആയിരുന്നു ആദ്യത്തേത്. 95 ശതമാനവും ഇന്ത്യൻ അസംസ്കൃതഘടകങ്ങൾ ഉപയോഗിച്ചാണ് വെർട്യൂസിന്റെ നിർമ്മാണം.
2011ലാണ് ഫോക്‌സ്‌വാഗൻ ഇന്ത്യയിൽ നിർമ്മിച്ച മോഡലുകളുടെ കയറ്റുമതി തുടങ്ങിയത്. വെന്റോയുടെ 6,​256 മോഡലുകൾ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചായിരുന്നു അത്. നിലവിൽ 44 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റുമതിയുണ്ട്.