
മഴക്കാലത്ത് റോഡുകളിൽ വെള്ളപ്പൊക്കം സാധാരണ കാഴ്ചയാകുന്ന നാടാണ് നമ്മുടേത്. എന്നാൽ ഈ വെള്ളപ്പൊക്കത്തിലൊന്നും ഇവിടെയാർക്കും തോന്നാതിരുന്ന ഒരു ബിസിനസ് ഐഡിയയാണ് ഈ വൈറൽ വീഡിയോയിലുള്ളത്. വെള്ളം നിറഞ്ഞൊഴുകുന്ന റോഡിൽ ആളുകളെ അവരുടെ വസ്ത്രങ്ങളിൽ വെള്ളം പറ്റാതെ റോഡിന് മറുവശത്തെത്തിക്കുകയാണ് ഒരാൾ. ഉന്തുവണ്ടിക്ക് സമാനമായ ഒരു സംവിധാനമാണ് ഇതിനായി ഇയാൾ ഉപയോഗിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വീഡിയോ. റോഡിന്റെ മറുവശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന രണ്ട് കാൽനടയാത്രക്കാരികളെ പണം വാങ്ങിയ ശേഷം വണ്ടിയിൽ കയറ്റി മറുവശത്തെത്തിക്കുന്നത് കാണാം. 'അസൗകര്യമുള്ള സമയത്ത് പണം സമ്പാദിക്കാൻ' എന്ന അടിക്കുറിപ്പോടെ ബാൽഫോൺസോ എന്നയാളാണ് ഈ വീഡിയോ പങ്കുവച്ചത്.