
ഒക്ലഹോമ : ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന ട്രക്കുകൾ ലോഡുമായി റോഡിൽ മറിയുന്നത് ആദ്യ സംഭവമായിരിക്കില്ല. പലപ്പോഴും അപകടം കണ്ട് ഓടിക്കൂടുന്നവർ റോഡിൽ നിന്നും സാധനങ്ങൾ കൈക്കലാക്കുകയും ചെയ്യും. എന്നാൽ അമേരിക്കയിലെ ഒക്ലഹോമയിൽ അപകടത്തിൽ പെട്ട് മറിഞ്ഞ ട്രക്കിൽ നിന്നും റോഡിലാകെ ചിതറി വീണത് സെക്സ് ടോയിസും, ലൂബ്രിക്കന്റും ആയിരുന്നു. പതിനെട്ട് ചക്രങ്ങളുള്ള കൂറ്റൻ ട്രക്കിലാണ് ഇവ കൊണ്ടു പോയത്. മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. ഒടുവിൽ എല്ലാം എടുത്തുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.