rakhav

ന്യൂഡൽഹി: പഞ്ചാബിൽ ഭരണം പിടിക്കാൻ ചുക്കാൻ പിടിച്ച രാഘവ് ഛദ്ദ എം.പിയെ ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിന്റെ കോ-ഇൻചാർജായി ആം ആദ്മി പാർട്ടി നിയമിച്ചു. ഈ വർഷം ആദ്യം നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ 117ൽ 92 സീറ്റുമായാണ് ആപ്പ് ഭരണം പിടിച്ചത്. ഗുജറാത്തിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പ്രചാരണത്തിന് നേതൃത്വം നൽകാൻ യുവ നേതാവിനെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗുജറാത്ത് പിടിക്കുന്നതിനായി കെജ്‌രിവാൾ നിരവധി തവണയാണ് സംസ്ഥാനം സന്ദർശിച്ചത്. എല്ലാവർക്കും തൊഴിലും സൗജന്യ വൈദ്യുതിയും വെള്ളവും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയുമാണ് ആം ആദ്മിയുടെ വാഗ്ദാനം.