irctc

കൊച്ചി: ഇന്ത്യയിലെ ചരിത്രപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളും പൈതൃക സമ്പന്നമായ തീർത്ഥാടനകേന്ദ്രങ്ങളും കോർത്തിണക്കി ഐ.ആർ.സി.ടി.സി പുതിയ വിമാനയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു.

ഷിംല, മണാലി, കുളു, ചണ്ഡീഗഢ് പാക്കേജ് യാത്ര നവംബർ മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് 52,670 രൂപമുതൽ. രാജസ്ഥാൻ വിമാനയാത്ര ഒക്‌ടോബർ 19ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. നിരക്ക് 43,800 രൂപ മുതൽ.

ഭുവനേശ്വർ, പുരി, കൊണാർക്ക് വിമാനയാത്ര ഡിസംബർ ഒന്നിന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. നിരക്ക് 42,450 രൂപ മുതൽ. സോംനാഥ്, ദ്വാരക തുടങ്ങിയവ ഉൾപ്പെടുന്ന ഡിവൈൻ ഗുജറാത്ത് വിമാനയാത്ര നവംബർ ഏഴിന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. നിരക്ക് 36,100 രൂപമുതൽ.

വിമാനടിക്കറ്റുകൾ, ത്രീസ്‌റ്റാർ ഹോട്ടൽ പ്രഭാതഭക്ഷണം, അത്താഴം എന്നിവയുൾപ്പെടുന്ന താമസസൗകര്യം, യാത്രകൾക്ക് വാഹനം, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം, യാത്രാ ഇൻഷ്വറൻസ് എന്നിവയടക്കമുള്ളതാണ് വിമാനയാത്രാ പാക്കേജുകൾ. വിവരങ്ങൾക്ക്: 82879 32082, 82879 32095

ട്രെയിൻയാത്രാ പാക്കേജുകളും

മധുര, രാമേശ്വരം, ധനുഷ്‌കോടി പാക്കേജും ചെന്നൈ, മഹാബലിപുരം, പോണ്ടിച്ചേരി പാക്കേജും വ്യാഴാഴ്ചകളിലാണ്. കൂർഗ് സന്ദർശിക്കുന്ന മജസ്‌റ്റിക് കൂർഗ് ട്രെയിൻ ടൂർ പാക്കേജ് ബുധനാഴ്‌ചകളിൽ. ഉഡുപ്പി, മൂകാംബിക ക്ഷേത്രം, മരുഡേശ്വര ക്ഷേത്രം, ശൃംഗേരി ശാരദാപീഠം എന്നിവ ഉൾപ്പെടുന്ന ഡിവൈൻ ടൂർ ഒഫ് കർണാടക പാക്കേജും ബുധനാഴ്‌ചകളിലാണ്.