
മൊഹാലി: കൊവിഡ് ബാധിതനായ പേസർ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവിനെ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി- 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഏഷ്യാകപ്പിൽ ഷമി കളിച്ചിരുന്നില്ല.ലോകകപ്പിനുള്ള ടീമിൽ സ്റ്റാൻഡ് ബൈയായി മാത്രമാണ് ഷമിയെ ഉൾപ്പെടുത്തിയിരുന്നത്. ആസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയിലൂടെ തിരിച്ചുവരവിനാണ് ഷമി ലക്ഷ്യമിട്ടിരുന്നത്.
നിലവിൽ പരിക്കിനെ തുടർന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ് ഉമേഷ്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനും ഉമേഷിനായിരുന്നു.