ktr

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനി പ്രാദേശിക ഭാഷകളെ ബഹുമാനിക്കാൻ പഠിക്കണമെന്ന് തെലങ്കാന മന്ത്രി കെ.ടി. രാമറാവു പറഞ്ഞു. പ്രാദേശിക റൂട്ടുകളിൽ, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജീവനക്കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇംഗ്ളീഷ് സംസാരിക്കാൻ അറിയാത്തതിനെ തുടർന്ന് തെലുങ്ക് യുവതിയെ എമർജൻസി എക്‌സിറ്റിന് സമീപത്തെ സീറ്റിൽ നിന്ന് ഇൻഡിഗോ ജീവനക്കാർ മാറ്റിയിരുത്തിയ സംഭവത്തെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. രണ്ട് ദിവസം മുമ്പ് വിജയവാഡ - ഹൈദരാബാദ് റൂട്ടിലായിരുന്നു സംഭവം.