
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിനു ശേഷം ജമ്മു കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും മർട്ടിപ്ളസ് സിനിമ തിയേറ്ററുകളെത്തി. ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്തു. നാളെ ലാൽ സിംഗ് ചഡയാണ് ഉദ്ഘാടന പ്രദർശനം. തീവ്രവാദം വർദ്ധിച്ചതിനെ തുടർന്ന് 1990 മുതലാണ് ജമ്മു കശ്മീരിൽ തിയേറ്ററുകൾ അടച്ചിട്ടിരുന്നത്.
ജമ്മു കശ്മീരിന് ഇത് ചരിത്ര ദിനമാണെന്ന് ഉദ്ഘാടനത്തിനു ശേഷം സിൻഹ ട്വിറ്ററിൽ കുറിച്ചു. ജമ്മു കശ്മീരിലെ യുവത്വത്തിന് മറ്റ് നാടുകളിലേതു പോലെ എല്ലാ സൗകര്യങ്ങളും ലഭിക്കണമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും മറ്റിടങ്ങളിലും തിയേറ്ററുകൾ നിർമ്മിക്കുമെന്ന് പദ്ധതി ചെയർമാൻ വിജയ് ധർ പറഞ്ഞിരുന്നു. ഇനോക്‌സാണ് തിയേറ്ററുൾ നിർമ്മിച്ചത്.