t

ആലപ്പുഴ: ഭാരത്‌ ജോഡോ യാത്രയുടെ തിരക്കിനിടയിലും പതിവ് തെറ്റിക്കാതെ രമേശ് ചെന്നിത്തല ഗുരുവായൂരിലെത്തി കണ്ണന് കദളിപ്പഴനിവേദ്യം നടത്തി. ഏറെനാളായി എല്ലാ മലയാളമാസം ഒന്നാം തീയതിയും ചെന്നിത്തല ഗുരുവായൂർ ദർശനം നടത്തുണ്ട്. ഭാരത്‌ ജോഡോ യാത്ര തുടങ്ങിയ ദിവസം മുതൽ രാഹുലിനോടൊപ്പം ചെന്നിത്തലയുമുണ്ട്. യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനം വെള്ളിയാഴ്ച കരുനാഗപ്പള്ളിയിൽ രാത്രി 9ന് സമ്മേളനത്തോടെ സമാപിച്ചിരുന്നു. തുടർന്ന് രാഹുലിനൊപ്പം അമൃതാനന്ദമയിയെ വള്ളിക്കാവിലെത്തി സന്ദർശിച്ച ശേഷം ചെന്നിത്തല മറ്റുള്ളവരെ അറിയിക്കാതെ ഗുരുവായൂരിലേക്ക് പുറപ്പെടുകയായിരുന്നു. തുടർന്ന് രാവിലെ 6.30ഓടെ തിരിച്ചെത്തി പദയാത്രയോടൊപ്പം ചേർന്നു.