athletics

100 മീറ്ററിൽ അഷ്‌ലിൻ അലക്സാണ്ടർക്കും 400 മീറ്ററിൽ അഭിറാമിനും സ്വർണം

ഭോപ്പാൽ : ടി.ടി നഗർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക്സിന്റെ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടി കേരളത്തിന്റെ അഷ്‌ലിൻ അലക്സാണ്ടർ. 10.87 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മലയാളിതാരം മീറ്റിലെ വേഗവീരനായത്. പെൺകുട്ടികളു‌ടെ 100 മീറ്ററിൽ കേരളത്തിന്റെ എസ്.മേഘ രണ്ടാമതെത്തി. 12.28 സെക്കൻഡിൽ മേഘ ഫിനിഷ് ചെയ്തപ്പോൾ 12.22 സെക്കൻഡിൽ ഓടിയെത്തിയ മഹാരാഷ്ട്രക്കാരി സാക്ഷി ചമ്പാലാൽ ഒന്നാമതായി.

ആൺകുട്ടികളുടെ 400 മീറ്ററിൽ 48.56 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കേരളത്തിന്റെ പി.അഭിറാം സ്വർണം നേടി.ഡെക്കാത്ത്ലണിൽ ആദിത്യ കൃഷ്ണൻ വെള്ളി നേടി.ഡിസ്കസ് ത്രോയിൽ കെ.സി സെർവനും വെള്ളി ലഭിച്ചു.ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിന് യോഗ്യത ലഭിക്കുകയും ചെയ്തു.