china

ബീജിംഗ്: തെക്ക് പടിഞ്ഞാറൻ ചൈനയിൽ സർക്കാർ കൊവിഡ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് 27 മരണം. പരിക്കേറ്റ 20 പേർ ചികിത്സയിലാണ്. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 2.20ന് ഗ്വിഷൂ പ്രവിശ്യയിലെ ഹൈവേയിലായിരുന്ന സംഭവം. 47 പേരുമായി പോവുകയായിരുന്ന ബസ് റോഡിൽ തെന്നി മറിയുകയായിരുന്നു.

ബസിലുണ്ടായിരുന്നവരെ ഗ്വിയാംഗ് നഗരത്തിൽ നിന്നാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. രണ്ട് ദിവസത്തിനിടെ ഗ്വിഷൂ പ്രവിശ്യയിൽ 900ത്തിലേറെ പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.