kk

മലയാളത്തിലൂടെ അരങ്ങേറി തെന്നിന്ത്യയിൽ ശ്രദ്ധേയയായ നടിയാണ് അമല പോൾ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മാലി ദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന അമല പോൾ അവിടെ നിന്നുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ബീച്ചിൽ ബിക്കിനി അണിഞ്ഞുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ ഗ്ലാമറസായാണ് അമല പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ കടൽത്തീരമാണ് എന്റെ തെറാപ്പിസ്റ്റ് എന്നും താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് അമല പോളിന്റെ പുതിയ ചിത്രം. അതിരൻ ഫെയിം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ എന്ന ചിത്രവും അമല പോളിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോൾ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമകൾക്കൊപ്പം വെബ് സീരീസുകളിലും താരം അഭിനയിക്കുന്നുണ്ട്. തമിവ് ചിത്രമായ കടാവൂർ ശ്രദ്ധ നേടിയിരുന്നു. അതോ അന്ത പറവൈ പോലെ എന്ന ചിത്രമാണ് തമിഴിലെ അമല പോളിന്റെ പുതിയ പ്രോജക്ട് .

The beach is my therapist. 🏖️🌊#beachbum #beachesbecray #maldives #holiday pic.twitter.com/OJqyTUztFo

— Amala Paul ⭐️ (@Amala_ams) September 16, 2022