pm-kisan-nidhi-

തിരുവനന്തപുരം : പി എം കിസാൻ ഗുണഭോക്താക്കളായ കർഷകർക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സെപ്റ്റംബർ 17 വരെയായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി.രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബർ ഒന്നുമുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പി എം കിസാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.

പിഎം കിസാൻ പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഡേറ്റാബേസ് വിപുലീകരിക്കുന്നതിനു കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇപ്രകാരം ഓരോ pm-kisan ഉപഭോക്താവും സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ റവന്യൂ ലാൻഡ് ഇൻഫോർമേഷൻ സിസ്റ്റം (ReLIS) പോർട്ടലിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കർഷകർ 2022 സെപ്റ്റംബർ 30 നു മുൻപായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ(www.aims.kerala.gov.in) മുഖേനെ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ അടിയന്തിരമായി ചേർക്കേണ്ടതുണ്ട്. നാളിതുവരെ 20,26,821 ഗുണഭോക്താക്കൾ ഭൂമി വിവരങ്ങൾ എയിംസ് പോർട്ടൽ മുഖാന്തിരം സമർപ്പിച്ചിട്ടുണ്ട്.

റവന്യൂ ഡിപ്പാർട്ട്മെന്റി ന്റെ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം(ReLIS) പോർട്ടലിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ലാത്ത കർഷകർ ആയത് ഉൾപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വ്യക്തമായ കാരണങ്ങളാൽ ഇതിനു സാധിക്കാത്ത pm-kisan ഗുണഭോക്താക്കളായ കർഷകർക്ക്, ഭൂമി സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള സംവിധാനം പ്രത്യേകമായി ഒരുക്കുന്നതാണ്.
പിഎം കിസാൻ ൽ രജിസ്റ്റർ ചെയ്ത മുഴുവൻ കർഷകർക്കും ഇ- കെ വൈ സി (eKYC) നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ പി എം കിസാൻ ഗുണഭോക്താക്കളും 2022 സെപ്റ്റംബർ 30 നു മുൻപായി നേരിട്ട് pm-kisan പോർട്ടൽ വഴിയോ, അക്ഷയ, ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ eKYC പൂർത്തിയാക്കണം. സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കൽ, ഇ -കെ വൈ സി നടപടിക്രമം എന്നിവ മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ പൂർത്തിയാകാത്ത ഗുണഭോക്താക്കൾക്കു പദ്ധതിയുടെ തുടർന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് കാർഷിക വിവര സങ്കേതം ടോൾഫ്രീ നമ്പർ 1800 -425 -1661 ലോ, പിഎം കിസാൻ സംസ്ഥാന ഹെല്പ് ഡെസ്ക് നമ്പറായ 0471 - 2964022, 2304022 ലോ ബന്ധപ്പെടാവുന്നതാണ്.

പിഎം കിസാൻ- ഇ -കെ വൈ സി രേഖകൾ, ഭൂരേഖകൾ എന്നിവ ചേർക്കുന്നതിനുള്ള സമയപരിധി നീട്ടി.

പി എം കിസാൻ ഗുണഭോക്താക്കളായ കർഷകർക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, e-KYC എന്നിവ ചേർക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സെപ്റ്റംബർ 17 വരെയായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി.രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബർ ഒന്നുമുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പി എം കിസാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.