deepa

ചെന്നൈ: യുവ തമിഴ് നടി ദീപ എന്ന പൗളിൻ ജസീക്കയെ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗമ്പാക്കത്തുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം.


നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്‌ത ദീപ, 'വൈതാ' എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധനേടിയത്. മിസ്‌കിൻ സംവിധാനം ചെയ്‌ത തുപ്പറിവാളനിലെ ഉപനായികമാരിൽ ഒരാളായിരുന്നു ദീപ.

ദീപ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.