
ചില നാടുകളിൽ തേങ്ങയിടാനായി കുരങ്ങന്മാരെ മനുഷ്യർ ഉപയോഗിക്കാറുണ്ട്. ചിലയിടങ്ങളിൽ വളരെ വലുപ്പമുളള ഞണ്ടുകൾ തേങ്ങയിടാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ കാട്ടിൽ നിന്നും തെങ്ങിൽ കുതിച്ചുകയറിയ ഒരു വിരുതനെ കണ്ട് ഞെട്ടിവിറച്ചിരിക്കുകയാണ് നാസിക്കിലെ സാംഗ്‌വി ഗ്രാമത്തിലുളളവർ.കാട്ടിൽ നിന്നെത്തിയൊരു പുളളിപ്പുലി ഇവിടെ ഒരു കരിമ്പിൻ പാടത്ത് നിൽക്കുന്ന തെങ്ങിൽക്കയറി.
If you wondered why the leopard climbed a coconut tree, see till the end🥺 pic.twitter.com/ArEe8XR5o6— Susanta Nanda IFS (@susantananda3) September 18, 2022
 
തെങ്ങിലേക്ക് പുലി കയറിയത് എന്തോ ആപത്തുണ്ടെന്ന് ഭയന്നാണ്. അൽപസമയത്തിന് ശേഷം അത് താഴെയിറങ്ങി. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്. സാധാരണയായി ഇത്തരത്തിൽ കരിമ്പിൻ പാടങ്ങളിലോ കൃഷിസ്ഥലങ്ങളിലോ പുലി കുഞ്ഞുങ്ങളുമായി കഴിയാറോ, പതുങ്ങിയിരിക്കാറോ ഉണ്ട്. ഇവിടെ പാഞ്ഞുകയറിയ പുലിയെ കണ്ട് ഭയന്ന നാട്ടുകാർ അതിന് കാരണം കണ്ട് വീണ്ടും ഞെട്ടി. മറ്റൊരു പുലി ആക്രമിക്കാൻ വന്നതായിരുന്നു അതിന് കാരണം. ലക്ഷക്കണക്കിന് പേരാണ് ഇതിനകം വീഡിയോ കണ്ടത്.