kishor-sathya

കഴിഞ്ഞ ദിവസമാണ് നടി രശ്മി അന്തരിച്ചത്. അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. രശ്മിയ്ക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് നടൻ കിഷോർ സത്യ ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണിപ്പോൾ.

രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ ഞെട്ടലാണെന്നും, തിരുവനന്തപുരത്ത് ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞതെന്നും അദ്ദേഹം കുറിച്ചു.


ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം

രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ 'സാറാമ്മ ' എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല....
സാറാമ്മ പോയി....
രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ.....
ആക്‌സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്....
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ....
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു.....
ആദരവിന്റെ അഞ്ജലികൾ....

View this post on Instagram

A post shared by Kishor Satya (@kishor.satya)