
ഒബ്സസീവ് എന്ന വാക്കിന്റെ അർത്ഥം ആവർത്തന സ്വഭാവം എന്നാണ്. നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത നെഗറ്റീവായ ചിന്തകൾ മനസിലേക്ക് വന്നു കൊണ്ടിരിക്കുന്ന ചില അവസ്ഥകളുണ്ട്. ഈ ചിന്തകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അമിത ഉത്കണ്‌ഠ കുറയ്‌ക്കാൻ വേണ്ടി നാം ചെയ്യുന്ന ആവർത്തനസ്വഭാവമുള്ള പ്രവൃത്തികളെയാണ് കംപൽഷൻ എന്നുപറയുന്നത്. ഈയൊരു രോഗാവസ്ഥയെ ഒ.സി.ഡി അഥവാ ഒബ്സസീവ് കംപൽസീവ് ഡിസ് ഓർഡർ എന്നുപറയാം.
അഴുക്കുണ്ടെന്ന് തോന്നി കൈകൾ കൂടുതൽ നേരം കഴുകികൊണ്ടിരിക്കുന്നത് അസുഖം വരുമെന്ന ചിന്ത കാരണമാണ്. മണിക്കൂറുകളോളം കൈകഴുകിക്കൊണ്ടിരിക്കുന്ന ആളുകളുണ്ട്. ഒ.സി.ഡി ദൈനംദിന കാര്യങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. യാഥാർത്ഥ്യമല്ലെന്ന് അറിഞ്ഞിട്ടും ചിന്തകൾ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ അതനുഭവിക്കുന്നയാൾ വലിയ മാനസിക പ്രയാസമാണ് നേരിടേണ്ടി വരുന്നത്. കൃത്യസമയത്ത് ചികിത്സ തേടുന്നത് രോഗാവസ്ഥയെ വരുതിയിലാക്കാൻ സഹായിക്കും.