
സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ചുപ് : റിവെഞ്ച് ഒഫ് ദ് ആർട്ടിസ്റ്റ്' സിനിമാ പ്രേമികൾക്ക് സൗജന്യമായി കാണാൻ അവസരം നൽകിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്ന ഇന്ത്യയിലെയും കേരളത്തിലെയും എല്ലാ തിയേറ്ററുകളിലും പത്തു മിനിട്ടിനുള്ളിൽ മുഴുവൻ ടിക്കറ്റുകളും പ്രേക്ഷകർ കരസ്ഥമാക്കി. സെപ്തംബർ 23ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പേയാണ് സൗജന്യമായി കാണാനുള്ള അവസരം ആരാധകർക്ക് ലഭിച്ചിരിക്കുന്നത് . പ്രേക്ഷകർക്ക് ആദ്യമായാണ് ഇത്തരമൊരു പ്രൊമോഷൻ രീതി .ഇന്നലെ ഉച്ചക്ക് 12നാണ് ബുക്കിങ് ആരംഭിച്ചത് .ഇന്ന് നടക്കുന്ന പ്രിവ്യു ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റുകൾ സൗജന്യമായി പ്രേക്ഷകർ ഇന്ത്യയിൽ പത്തുമിനിറ്റുനുള്ളിൽ ബുക്ക് ചെയ്തത്.ആർ ബാൽകി ആണ് സംവിധാനം. സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് താരങ്ങൾ.പി .ആർ .ഒ പ്രതീഷ് ശേഖർ