
കൊൽക്കത്ത: 2021ൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ട നന്ദിഗ്രാമിലെ സഹകരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം. സമബായ് കൃഷി സമിതി തിരഞ്ഞെടുപ്പിലാണ് 12ൽ 11 സീറ്റും ബി.ജെ.പി സ്വന്തമാക്കിയത്. ഒരു സീറ്റ് മാത്രമാണ് തൃണമൂലിന് ലഭിച്ചത്. കഴിഞ്ഞ മാസം നന്ദിഗ്രാമിന്റെ മറ്റൊരു സഹകരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ
തൃണമൂൽ വൻ വിജയം നേടിയിരുന്നു. തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ മമതാ ബാനർജിയുടെ മുൻ സഹായി സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.