rape

ലക്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കൂട്ടബലാത്സംഗത്തിനു ശേഷം പ്രതികൾ ഡീസലൊഴിച്ച് തീകൊളുത്തിയ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. ഈ മാസം ആദ്യമാണ് കുൻവാർപൂർ ഗ്രാമത്തിലെ കൗമാരക്കാരിയെ രണ്ട് പേർ പീഡിപ്പിച്ചത്. 12 ദിവസമാണ് ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടു നൽകും.