mig21

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പഴയ പടക്കുതിരയായ മിഗ് 21 യുദ്ധവിമാനങ്ങളിൽ ശേഷിക്കുന്ന നാലിൽ ഒരെണ്ണം 30ന് വിരമിക്കും. ശ്രീനഗറിലുള്ള 51-ാം നമ്പർ സ്‌ക്വാഡ്രിലെ വിമാനമാണ് വിരമിക്കുന്നത്. 2019 ഫെബ്രുവരിയിൽ നിയന്ത്രണരേഖ ലംഘിച്ച പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം തകർത്തത് മിഗ് 21 വിമാനമായിരുന്നു. 1999ലെ കാർഗിൽ യുദ്ധസമയത്ത് 'ഓപ്പറേഷൻ സഫേദ് സാഗറിന്റെ" നട്ടെല്ലായിരുന്നു. അതേസമയം 2025 ആകുമ്പോൾ ശേഷിക്കുന്ന മിഗ് 21 വിമാനങ്ങളും വിരമിക്കുമെന്നാണ് റിപ്പോർട്ട്.

ച​രി​ത്ര​മാ​കു​ന്ന​ ​മി​ഗ് 21

​ ​നി​ർ​മ്മി​ച്ച​ത് ​സോ​വി​യ​റ്റ് ​യൂ​ണി​യൻ
​ ​ആ​ദ്യ​ ​പ​റ​ക്ക​ൽ​ 1955​ ​ജൂ​ൺ​ 16​ന്
​ ​ഇ​ന്ത്യ​ ​വാ​ങ്ങു​ന്ന​ത് 1963ൽ
​ ​സേ​ന​യി​ലെ​ത്തി​യ​ത് 874​ ​വി​മാ​നം
​ 657​ ​എ​ണ്ണം​ ​നി​ർ​മ്മി​ച്ച​ത് ​ഹി​ന്ദു​സ്ഥാ​ൻ​ ​എ​യ​റോ​നോ​ട്ടി​ക്സ് ​ലി​മി​റ്റ​ഡ്
​ ​മി​ഗ്-21​ ​എ​ഫ്.​എ​ൽ,​ ​മി​ഗ്-21​ ​എം​ ​തു​ട​ങ്ങി​യ​ ​വ​ക​ഭേ​ദ​ങ്ങൾ
​ 60​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ത​ക​ർ​ന്ന​വ​-​ 400
​ ​കൊ​ല്ല​പ്പെ​ട്ട​ ​പൈ​ല​റ്റു​ക​ൾ​-​ 170
​ ​നാ​ല് ​ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി​ 60​ ​രാ​ജ്യ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്നു
​ ​അ​പ​ക​ടം​ ​പ​തി​വാ​യ​തോ​ടെ​ ​'​പ​റ​ക്കു​ന്ന​ ​ശ​വ​പ്പെ​ട്ടി​"​ ​എ​ന്ന് ​വി​ളി​പ്പേ​ര്
​ ​കാ​ർ​ഗി​ലി​ലെ​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ൽ​ ​നി​‌​ർ​ണാ​യ​ക​ ​പ​ങ്ക്
​ 2019​ ​ഫെ​ബ്രു​വ​രി​ 27​ന് ​പാ​കി​സ്ഥാ​ന്റെ​ ​എ​ഫ്16​ ​വി​മാ​നം​ ​വെ​ടി​വെ​ച്ചി​ട്ടു