haji

കാബൂൾ: ഹെറോയിൻ കടത്ത് കേസിൽ രണ്ടു ദശാബ്ദമായി ഗ്വാണ്ടനാമോ ജയിലിലായിരുന്ന താലിബാന്റെ ഉന്നതനേതാക്കളിൽ ഒരാളായ ഹാജി ബഷീർ നൂർസായിയെ മോചിപ്പിച്ചു. ഇയാൾ ഇന്നലെ കാബൂളിൽ എത്തിയതായി താലിബാൻ വക്താവ് അറിയിച്ചു.

താലിബാന്റെ തടവിലായിരുന്ന അമേരിക്കൻ എൻജിനിയർ മാർഫ് ഫ്രെറിക്ക്സിന് പകരമായാണ് അഫ്ഗാൻ ഗോത്രവർഗ തലവനായിരുന്ന ഹാജി ബഷീറിനെ മോചിപ്പിച്ചതെന്ന് താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യമന്ത്രി പദവി വഹിക്കുന്ന ആമിർ ഖാൻ മുത്താക്കി അറിയിച്ചു. 50 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഹെറോയിൻ അമേരിക്കയിലേക്ക് കടത്തിയതിനാണ് അറസ്റ്റിലായത്. അഫ്ഗാനിസ്ഥാനിൽ പത്ത് വർഷമായി നിർമ്മാണപദ്ധതികൾ ഏറ്റെടുത്ത് നടത്തിയിരുന്ന ഇല്ലിനോയ് സ്വദേശിയായ എൻജിനിയർ ഫ്രെറിക്സിനെ 2020 ഫെബ്രുവരിയിലാണ് കാബൂളിൽ നിന്ന് താലിബാൻ തട്ടിക്കൊണ്ടു പോയത്.