
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി എം.എൽ.എ ദുർഗേഷ് പഥക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. മദ്ധ്യ ഡൽഹിയിലെ എ.പി.ജെ. അബ്ദുൾ കലാം റോഡിലുള്ള ഓഫീസിൽ രാവിലെ 11ന് പഥക്ക് ഹാജരായി. ആപ്പ് നേതാക്കളായ സത്യേന്ദ്ര ജെയിൻ, മനീഷ് സിസോദിയ, അമാനത്തുള്ള ഖാൻ എന്നിവർക്ക് പിന്നാലെയാണ് പഥക്കിനെയും ചോദ്യം ചെയ്തത്.