mitchel-johnson

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അടക്കം വിരമിച്ച ക്രിക്കറ്റ് താരങ്ങളെ വീണ്ടും കളിക്കളത്തിൽ കാണാനാകുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്, ഒരു വരദാനമെന്ന പോലെയാണ് ക്രിക്കറ്റ് ആരാധകർ നോക്കിക്കാണുന്നത്. എന്നാൽ ഒരു ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ടീം താരത്തിന്റെ ഗ്രൗണ്ടിന് പുറത്ത് നിന്നുള്ള വാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരെ ചെറുതായൊന്ന് ഭയപ്പെടുത്തുകയും അതിനോടൊപ്പം തന്നെ കൗതുകത്തിലാഴ്ത്തുകയും ചെയ്യുന്നത്. തീപ്പൊരി ബൗൺസറുകെളറിഞ്ഞ് ബാറ്റ്സ്മാൻമാരെ വിഷമിപ്പിക്കുന്ന ആസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ ജോൺസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇതിന് കാരണം.

ജാക്ക് കാലീസ് നയിക്കുന്ന ഇന്ത്യൻ കാപ്പിറ്റൽസ് ടീമംഗമായ മിച്ചൽ ജോൺസൺ, കൊൽക്കത്തയിലെ ലഖ്നൗവിലെ ഹോട്ടലിലാണ് ശനിയാഴ്ച ഗുജറാത്ത് ജയന്റ്സിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി തങ്ങുന്നത്. ഹോട്ടൽ മുറിയിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്ന കുഞ്ഞ് ആരാധകന്റെ ചിത്രം താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്തു. ശരീരം നിറയെ വെള്ളി വരകളുള്ള ഒരു കറുത്ത പാമ്പ്. പക്ഷേ പാമ്പിന്റെയും ചീങ്കണ്ണികളുടെയുമൊക്കെ നാടായ ആസ്ട്രേലിയയിൽ നിന്നെത്തിയ താരം തെല്ലും ഭയക്കാതെ "ഇതേത് തരം പാമ്പാണെന്ന് ആർക്കെങ്കിലും അറിയാമോ" എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

View this post on Instagram

A post shared by Mitchell Johnson (@mitchjohnson398)

ലോകക്രിക്കറ്റ് താരങ്ങളും ആരാധകരുമൊക്കെ താരത്തിന് തങ്ങാൻ ലഭിച്ച മികച്ച ഹോട്ടലിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. 150 ഏകദിനങ്ങളിലും 75 ടെസ്റ്റ് മാച്ചുകളിലും 30 ടി20കളിലും ആസ്ട്രേലിയൻ ടീമിനായി ജേഴ്സിയണിഞ്ഞ താരമാണ് മിച്ചൽ ജോൺസൺ.

താരത്തിന്റെ പോസ്റ്റിന് താഴെ ആസ്ട്രേലിയൻ പേസ് ബോളർ ബ്രെറ്റ് ലീയും കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Mitchell Johnson (@mitchjohnson398)