
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്നര കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടി. ഒരു കോടി മുപ്പത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, കോഴിക്കോട് കക്കട്ടിൽ സ്വദേശി ഷാമിൽ എന്നിവരാണ് പിടിയിലായത്.
ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം. ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയോളം സ്വർണവും കണ്ടെത്തി. എട്ട് സ്വർണക്കട്ടികളാണ് കണ്ടെത്തിയത്.