kavya

ഇന്നലെയായിരുന്നു നടി കാവ്യ മാധവന്റെ ജന്മദിനം. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും, ഉണ്ണിമുകുന്ദൻ അടക്കമുള്ള താരങ്ങളും ആരാധകരുമൊക്കെ നടിക്ക് ആശംസയറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

കാവ്യയുടെ പിറന്നാളോടനുബന്ധിച്ച് മീനാക്ഷി ദിലീപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മീനാക്ഷിയെ ചേർത്തുപിടിച്ചിരിക്കുന്ന കാവ്യയാണ് ചിത്രത്തിലുള്ളത്. ലൗ ചിഹ്നം അടിക്കുറിപ്പായി നൽകിയാണ് താരപുത്രി ചിത്രം പോസ്റ്റ് ചെയ്തത്.

View this post on Instagram

A post shared by Meenakshi G (@i.meenakshidileep)

ഇന്നലെത്തന്നെയായിരുന്നു മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദിന്റെയും ജന്മദിനം. നമിതയ്‌ക്കൊപ്പമുള്ള ചിത്രവും താരപുത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by Meenakshi G (@i.meenakshidileep)