car-washing-

നാദാപുരം: കാർ കഴുകാൻ രാസപദാർത്ഥം കല്ലാച്ചിയിലെ കാർ വാഷ് കേന്ദ്രം ഗ്രാമ പഞ്ചായത്ത് അധികൃതർ അടച്ചു. കല്ലാച്ചി വാണിയൂർ റോഡിൽ പ്രവർത്തിക്കുന്ന താജ് കാർ വാഷ് സ്ഥാപനമാണ് അടച്ചു പൂട്ടിയത്. സ്ഥാപനത്തിൽ നിന്ന് കാർ, ഇരുചക്ര വാഹനങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകിയതിനെ തുടർന്നുണ്ടായ വിഷ വാതകം ശ്വസിച്ച് സമീപത്തുണ്ടായിരുന്നവർക്ക് ശ്വാസതടസം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥാപനത്തിൽ പരിശോധന നടത്തി.

വാഹനം കഴുകുന്ന സ്ഥലത്ത് നിന്ന് അമിതമായി രാസവസ്തുക്കൾ അടങ്ങിയ പൊടിപടലങ്ങൾ പുറത്തേക്ക് പോകുന്ന സാഹചര്യം ഉള്ളതായും കണ്ടു . പരിശോധന നടത്തിയതിനുശേഷം മാത്രമേ സ്ഥാപനം തുറന്നു പ്രവർത്തിക്കാവു എന്ന് നിർദ്ദേം നൽകി സ്ഥാപനം അടപ്പിച്ചു . സ്ഥാപനത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ് ബാബു, സീനിയർ ക്ലർക്ക് വി. എൻ. കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.