m-v-govindan-

സി പി ഐയുടെ സംസ്ഥാന ഓഫീസായ എം എൻ സ്മാരക മന്ദിരത്തിലെത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടുപോവുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നും, ഈ ഐക്യമാണ് കേരളത്തിലെ ഇടതുമുന്നേറ്റങ്ങളുടെ കരുത്തെന്നും എം വി ഗോവിന്ദൻ മാസ്റ്റർ തന്റെ സന്ദർശനത്തെ കുറിച്ച് അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടുപോവുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. ഈ ഐക്യം തന്നെയാണ് കേരളത്തിലെ ഇടതുമുന്നേറ്റങ്ങളുടെ കരുത്ത്. എം എൻ സ്മാരക മന്ദിരത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.