
നമ്മുടെ നാട്ടിൽ ഇപ്പോൾ പണ്ടത്തെ പോലെയല്ല കാര്യങ്ങൾ പ്രത്യേകിച്ച് ഹെൽമെറ്റ് ധരിക്കുന്നവരുടെ കാര്യം. ഭൂരിഭാഗവും പൊലീസിനെ പേടിച്ചാണ് ഹെൽമെറ്റ് ധരിക്കുന്നതെങ്കിലും അപകടങ്ങളിൽ നിന്ന് നമ്മുടെ തലയേയും ജീവനെയും സംരക്ഷിക്കുന്നതിൽ ഹെൽമെറ്റ് വഹിക്കുന്ന പങ്കിനെ കുറിച്ച് ആർക്കും എതിരഭിപ്രായമുണ്ടാകില്ല. അത്തരത്തിൽ എതിരഭിപ്രായമുള്ളവർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോ ദൃശ്യം കാണണം.
ബൈക്ക് യാത്രകൻ റോഡിൽ തെന്നി വീഴുന്നതാണ് ദൃശ്യം. പലതവണ മലക്കം മറിഞ്ഞ് തലയിടിച്ചു വീണ യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത് ഹെൽമെറ്റ് ധരിച്ചിരുന്നതു കൊണ്ടു മാത്രമാണ്. ട്വിസ്‌റ്റ് തൊട്ടടുത്ത നിമിഷമായിരുന്നു. നിലത്തു നിന്ന് എഴുന്നേറ്റ് അയാളുടെ തലയിലേക്ക് വഴിയരികിൽ നിന്ന വൈദ്യുതി പോസ്‌റ്റ് മറിഞ്ഞു വീണു. അവിടെയും രക്ഷിച്ചത് ഹെൽമെറ്റാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
ഡൽഹി പൊലീസാണ് ട്വിറ്ററിൽ ദൃശ്യം പങ്കുവച്ചത്. ഹെൽമെറ്റ് ധരിക്കുന്നവരെ ദൈവം രക്ഷിക്കും എന്ന ക്യാപ്‌ഷനും അവർ നൽകിയിരുന്നു.
God helps those who wear helmet !#RoadSafety#DelhiPoliceCares pic.twitter.com/H2BiF21DDD
— Delhi Police (@DelhiPolice) September 15, 2022