poppees
ഫോട്ടോക്യാപ്ഷൻ പ്രമുഖ ബേബി കെയർ ഉത്പന്ന നിർമാതാക്കളായ പോപ്പീസ് ബേബി കെയർ മലേഷ്യൻ കമ്പനിയുടെ സാങ്കേതിക സഹായത്തോടെ കുട്ടികൾക്കായി ''ഡയപ്പർ'' പുറത്തിറക്കുന്നതിന്റെ പ്രഖ്യാപനം കമ്പനി മാനേജിംഗ് ഡയറക്ടർ ഷാജു തോമസ് നടത്തുന്നു. എഫ്. എം.സി.ജി ബിസിനസ് ഹെഡ് രവി എൻ. മേനോൻ, എ.ജി.എം നിധീഷ് കുമാർ എന്നിവർ സമീപം.

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയർ ഉത്പന്ന നിർമാതാക്കളായ പോപ്പീസ് ബേബി കെയർ 'ഡയപ്പർ' പുറത്തിറക്കുന്നു. 23ന് കൊച്ചി ലെ മെറിഡിയനിൽ ഡയപ്പർ ഉത്പന്ന ശ്രേണി പുറത്തിറക്കും. മലേഷ്യൻ കമ്പനിയുടെ സാങ്കേതിക സഹായത്തോടെ വി​പണി​യി​ലി​റക്കുന്ന പോപ്പീസ് ഡയപ്പറുകൾ ഓർഗാനിക് സ്വഭാവത്തിലുള്ളവയായിരിക്കും. അഞ്ച് പേറ്റന്റുകൾ ഡയപ്പർ ഉല്പാദന സാങ്കേതിക വിദ്യയിൽ പോപ്പീസിനുണ്ട്. ഡബിൾ ലീക്കേജ് ബാരിയർ, ട്രിപ്പിൾ ലെയർ സുരക്ഷ എന്നിവ പ്രത്യേകതകളാണ്. ഒരു പേപ്പർ അധിഷ്ഠിത ഉത്പന്നമായിരിക്കും ഇവ. പോപ്പീസ് ബേബി കെയറിന്റെ സുസജ്ജമായ ഡയപ്പർ നിർമ്മാണ ഫാക്ടറി സജ്ജമാവുകയാണ്. സൗത്ത് ഇന്ത്യയിലെ ആദ്യ ഡയപ്പർ നിർമാണ യൂണിറ്റായിരിക്കും ഇത്.
2019 ൽ പോപ്പീസ് ബേബി കെയർ ആദ്യ ബ്രാൻഡഡ് റീട്ടെയിൽ ഔട്ട്‌ലെറ്റ് കൊച്ചിയിൽ തുറന്നു. ഇപ്പോൾ ഔട്ട്‌ലെറ്റുകളുടെ എണ്ണം 50 ആയി ഉയർന്നു. 50 ാം ഷോറൂം ഇന്ന് തിരൂരിൽ തുറക്കും.

2023 ഫെബ്രുവരിക്കുള്ളിൽ 100 ഔട്ട്‌ലെറ്റുകളും 2025 നുള്ളിൽ 500 എണ്ണവും തുറക്കുകയാണ് ലക്ഷ്യം. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുറക്കും. തമിഴ്‌നാട്ടിലെ ആദ്യ ഷോറും ചെന്നൈ മറീന മാളിൽ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. കർണാടകയിൽ നിലവിൽ 3 ഷോറൂമുകളാണുള്ളത്.
ഇന്ത്യയിൽ ആദ്യമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്‌ലോട്ടിങ് സോപ്പ്, കമ്പനി പുറത്തിറക്കിയിരുന്നു. പിഎച്ച് മൂല്യം 5.5 ഉള്ള സോപ്പും കമ്പനി അവതരിപ്പിച്ചു. യുകെയിലെ ഓക്‌സ്‌ഫോഡിൽ കമ്പനി ഓഫീസ് തുറന്നു കഴിഞ്ഞു. 3 ഷോറൂമുകൾ ഉടനെ ആരംഭിക്കും. യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. 2025 ൽ ഐ.പി.ഒയ്ക്ക് കമ്പനി ലക്ഷ്യമിടുന്നു. അതിനുള്ള തയ്യാറെടുപ്പുകളും പൂർത്തിയാകുകയാണ്.

2003 ൽ പ്രവർത്തനം തുടങ്ങിയ പോപ്പീസ് ബേബി കെയർ സോപ്പ്, ഓയിൽ, പൗഡർ, വൈപ്പ്‌സ് തുടങ്ങി കുഞ്ഞുങ്ങൾക്കായി ഒട്ടേറെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. നിലവിൽ 2000 ജീവനക്കാരുള്ള കമ്പനിയിൽ 500 പുതിയ തൊഴിലവസരങ്ങൾ കൂടി ഈ സാമ്പത്തിക വർഷം സൃഷ്ടിക്കുമെന്ന് അധി​കൃതർ പറഞ്ഞു.
കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പോപ്പീസ് ബേബി കെയർ മാനേജിംഗ് ഡയറക്ടർ ഷാജു തോമസ്, എഫ്. എം.സി.ജി ബിസിനസ് ഹെഡ് രവി എൻ. മേനോൻ, എ.ജി.എം നിധീഷ് കുമാർ എന്നിവർ പങ്കെടുത്തു.