cricket

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യാ - ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിന്റെ 13567 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. തിങ്കളാഴ്ച്ച രാത്രിയാണ് www.paytminsider.com വഴി ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുക്കാം.

1500 രൂപയാണ് അപ്പർ ടയർ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബുക്ക് ചെയ്യണം. പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.

ഇരുടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാണ് ടീമുകളുടെ താമസം.